ഒരു മനുഷ്യായുസ്സില്‍ ജാമ്യമെടുത്ത് തീരാത്തത്ര കേസുകള്‍ തന്റെ പേരിലുണ്ടെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ഒരു മനുഷ്യായുസ്സില്‍ ജാമ്യമെടുത്ത് തീരാത്തത്ര കേസുകള്‍ തന്റെ പേരിലുണ്ടെന്നും അവ ഒന്നിച്ച് തീര്‍ക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തിയില്ലെങ്കില്‍ ജയിലില്‍ പോയിക്കിടക്കുക മാത്രമേ വഴിയുള്ളുവെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.

ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും വലിയ രീതിയില്‍ വിശ്രമിക്കാനായില്ല. പ്രവര്‍ത്തകര്‍ നേരിട്ട പ്രയാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുമല്ല. ആശുപത്രിയിലായത് കൊണ്ട് ഈ മാസം ശബരിമലയില്‍ പോകാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top