ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പഠാന്‍ സഹോദരന്മാര്‍

ബറോഡ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി വീണ്ടും പഠാന്‍ സഹോദരന്‍മാര്‍. ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും ചേര്‍ന്നാണ് നൂറു ടണ്‍ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്യാനൊരുങ്ങുന്നത്.

ബറോഡയിലെ പാവപ്പെട്ട ജനങ്ങള്‍ക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്യുന്നത്. ഏതാനും ദിവസം മുന്‍പ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തില്‍ 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു.

Top