പത്മവ്യൂഹത്തിലെ അഭിമന്യു മാര്‍ച്ച് 8 ന് തിയേറ്ററുകളില്‍ എത്തും

ഹാരാജാസില്‍ കൊല ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘പത്മവ്യൂഹത്തിലെ അഭിമന്യു’ മാര്‍ച്ച് 8 ന് തിയേറ്ററുകളില്‍ എത്തും. ആര്‍ എം സി സി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് വിനീഷ് ആരാധ്യയാണ്.

അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലെ കോവിലൂര്‍ ഗ്രാമത്തിലും കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുമാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജ് കൂടാതെ കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പോളിടെക്‌നിക് കോളേജിലും അഭിമന്യുവിന്റെ പ്രമുഖ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

അഭിമന്യുവായി വയനാട് സ്വദേശിയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയുമായ ആകാശ് വേഷമിടുന്നു. അച്ഛനായി എത്തുന്നത് ഇന്ദ്രന്‍സും അമ്മയായി ശൈജ്ജലയും സഹോദരിയായി സംഘമിത്രയും സഹോദരനായി വിമലും അഭിമന്യുവിന്റെ കുട്ടിക്കാലം വിഷ്ണുദത്തും വേഷമിടുന്നു. ശ്രുതി മേനോന്‍, അനൂപ്ചന്ദ്രന്‍, സോനാ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്നുണ്ട്.

Top