‘ഓര്‍ഡര്‍ മി’; സ്വദേശി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ- കൊമേഴ്സ് പ്ലാറ്റ് ഫോമുമായി പതഞ്ജലി

മുംബൈ: തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി ഇ- കൊമേഴ്സ് വെബ്സൈറ്റുമയി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. ‘ഓര്‍ഡര്‍ മി’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈറ്റിലൂടെ പതഞ്ജലി ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും.ഓര്‍ഡര്‍പ്രകാരം മണിക്കൂറുകള്‍ക്കകം ഉത്പന്നങ്ങള്‍ വീടുകളിലെത്തിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്.

ഉത്പന്നവിപണനത്തിനു പുറമേ പതഞ്ജലിക്ക് കീഴിലുള്ള 1500 ഓളം ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യശാസ്ത്ര ഉപദേശങ്ങളും യോഗ പരിശീലനവും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാനും ആലോചനയുണ്ട്.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാനും ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പജഞ്ജലിക്ക് കീഴിലുള്ള ഐടി കമ്പനിയായ ഭറുവ സൊലൂഷന്‍സാണ് വെബ്സൈറ്റ് നിര്‍മ്മിക്കുന്നത്. 15 ദിവസത്തിനകം വെബ്സൈറ്റ് പുറത്തിറക്കാനാണ് പതഞ്ജലിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളില്‍ ആപ്പുകള്‍ അവതരിപ്പിക്കും.

Top