രുചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി പതഞ്ജലി

മുംബൈ: രുചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി പതഞ്ജലി. 4,350 കോടി രൂപയ്ക്കാണ് രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത്. രുചി സോയയെ ഏറ്റെടുക്കുമ്പോള്‍ സോയാബീന്‍ എണ്ണയുടെ പ്രമുഖ ഉത്പാദകര്‍ പതഞ്ജലി ആയിരിക്കും.

ഇതിനായി പൊതുമേഖല ബാങ്കുകളുടെ സഹായം തേടിയിട്ടുണ്ട്. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, യുണിയന്‍ ബാങ്ക് ആന്റ് ജമ്മു കശ്മീര്‍ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് 3,700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എസ്ബിഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പിഎന്‍ബി എന്നിവിടങ്ങളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നടപടി നേരിടുകയാണ് രുചി സോയ.

Top