‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലർ പുറത്തിറങ്ങി

ബിജിത് ബാലയുടെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആൻ ശീതൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീയുടെ’ ട്രെയിലർ പുറത്തിറങ്ങി. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളില്‍ ചിത്രം ചിരി ഒരുക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വിജിലേഷ്, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.‌ സണ്ണി വെയ്ന്‍ അതിഥിതാരമായും എത്തുന്നു. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം അർക്കൻ എസ് കർമ്മ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ, പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻസ് മൂവി റിപ്പബ്ലിക്, പിആർഒ മഞ്ജു ഗോപിനാഥ്‌,‌ ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത് ചിത്രം ആണ് ഇത്.

Top