വിശാല്‍ ഭരത് വാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘പട്ടാക്ക’ ; പുതിയ വീഡിയോ പുറത്തിറങ്ങി

സാനിയ മല്‍ഹോത്ര, രാധിക മദന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിശാല്‍ ഭരത് വാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാക്ക. ചിത്രം തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്നുണ്ട്. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തുവിട്ടു.

സുനില്‍ ഗ്രോവര്‍,വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരങ്ങള്‍ തമ്മില്‍ ഉള്ള വെറുപ്പിന്റെയും, സ്‌നേഹത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. വിശാല്‍ ഭരത് വാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top