സ്വപ്‌ന സുരേഷിന്റെ പക്കല്‍ നിന്ന് പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തിലെത്തിക്കും. രണ്ട് ദിവസം മുന്‍പാണ് സ്വപ്നയും സന്ദീപും കേരളം വിട്ട് ബംഗളൂരുവില്‍ എത്തിയത്. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്.

റോഡ് മാര്‍ഗം കാറോടിച്ചാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. പാസ്‌പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.

ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Top