പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ മടക്കയാത്ര റദ്ദാക്കി

നെടുമ്പാശേരി: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തിന്റെ തിരിച്ചുള്ള യാത്ര റദ്ദാക്കി. യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കഴിഞ്ഞ രാത്രി 10.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറക്കുന്നതിനിടെയായിരുന്നു പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചതിനാലാണ് 11.30നുള്ള മടക്കയാത്ര റദ്ദാക്കിയത്. ഇതോടെ, മടക്കയാത്രയിലെ 189 ഓളം യാത്രക്കാര്‍ കുടുങ്ങി.

Top