നെടുമ്പാശേരി വിമാനതാവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: നെടുമ്പാശേരി വിമാനതാവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്‍ഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം.

രാത്രി 7.10 നാണ് ഇന്‍ഡിഗോ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഈ വിമാനം റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി.

ഇന്‍ഡിഗോ ഒരു ആഴ്ച്ചത്തേയ്ക്ക് ദുബായിയില്‍ വിലക്കിയതാണ് വിമാനം റദ്ദ് ചെയ്യാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

 

Top