യാത്രക്കാര്‍ക്കായി വമ്പന്‍ ഓഫര്‍ ഒരുക്കി വിമാന കമ്പനിയായ എയര്‍ അറേബ്യ

air-arabia

ന്ത്യക്കാര്‍ക്കായി മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ഷാര്‍ജയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മികച്ച ഓഫറോടു കൂടി നാട്ടിലേക്ക് യാത്രചെയ്യുന്നതിന് സൗകര്യം ഒരുക്കുകയാണ് എയര്‍ അറേബ്യ.

കേവലം 4465 രൂപയ്ക്ക് തിരുവനന്തപുരത്തുനിന്നും ഷാര്‍ജയിലേക്ക് യാത്രചെയ്യാം എന്നതാണ് ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് 4632 രൂപയാണ് നിരക്ക്. ഇന്ത്യയിലെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലേക്കും യാത്രാ നിരക്കില്‍ വലിയ കുറവാണ് കമ്പനി നല്‍കുന്നത്.

Top