പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 2.71 ശതമാനം കുറഞ്ഞ് 290,960 ആയി

parking-cars

ന്യൂഡല്‍ഹി : ജൂലൈയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവ്. 2.71 ശതമാനം കുറഞ്ഞ് 290,960 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 299,066 വാഹനങ്ങളാണ് വിറ്റു പോയിട്ടുള്ളത്.

വാഹനങ്ങളുടെ കയറ്റുമതിയിലും ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 1.82 ശതമാനം കുറഞ്ഞ് 63,926 ആയി. കഴിഞ്ഞ വര്‍ഷം ഇത് 65,108 ആയിരുന്നു. അതേസമയം ആഭ്യന്തര വാഹന വിപണിയില്‍ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

ഇരുചക്ര വാഹനങ്ങളുടെ കണക്കെടുക്കുമ്പോള്‍ 8.17 ശതമാനം വര്‍ധനവ് ആണ് കാണിക്കുന്നത്. 1,697,876 വില്‍പ്പന ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 1,817,077 യൂണിറ്റാണ് കാണിക്കുന്നത്.

മുചക്ര വാഹനങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇത്തവണയെന്നാണ് റിപ്പോര്‍ട്ടുകള്‍. 20107 ല്‍ 41,261 യൂണിറ്റ് വില്‍പ്പന ഉണ്ടായിരുന്നവയ്ക്ക് ഇത്തവണ 60,341 യൂണിറ്റാണ് വില്‍പ്പന നടന്നിരിക്കുന്നത്.Related posts

Back to top