വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമം, മധ്യവയസ്‌കന്‍ അറസ്റ്റില്‍

arrested

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ശല്യം ചെയ്‌തെന്ന 44 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ യാത്രക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു. വിമാനത്തില്‍വച്ച് തന്നോട് അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയെന്നാണ് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്.

Top