ഉത്തർപ്രദേശ് പാസഞ്ചർ ട്രെയിനിൽ തീപിടുത്തം ; ഒരു ബോഗി കത്തിനശിച്ചു

blast

മഥുര: ഉത്തർപ്രദേശ് മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. മഥുര-കാസ്ഗഞ്ച് പാസഞ്ചർ ട്രെയിനിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. ട്രെയിനിൽ യാത്രക്കാരില്ലാത്തിരുന്നതിനാലും മറ്റു ബോഗികൾ വേഗത്തിൽ മാറ്റിയതിനാലും വൻ ദുരന്തം ഒഴിവായി.

അപകടത്തിൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്നു റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

Top