അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് അഭ്യൂഹം തിരുത്തി ഡിജിസിഎ

ഫ്ഗാനിസ്താന്‍ മലനിരകളായ ടോപ്ഖാനയില്‍ യാത്രാവിമാനം തകര്‍ന്നുവീണു. ആദ്യം ഇന്ത്യന്‍ വിമാനം തകര്‍ന്നുവീണു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഈ റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകര്‍ന്നത് മൊറോക്കന്‍ വിമാനമാണ്. വിമാനത്തില്‍ ഇന്ത്യക്കാരില്ലെന്നും അധികൃതര്‍ പറയുന്നു.

റഡാര്‍ പരിധിയില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.അഫ്ഗാനിസ്താനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നുവീണത്.

Top