ലോസാഞ്ചലസിൽ ടേക്ക് ഓഫിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് താഴേക്ക് ഊര്‍ന്നിറങ്ങി യാത്രക്കാരന്‍

ലോസാഞ്ചലസ്: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് നിലത്തേക്ക് ഇറങ്ങിയ യാത്രക്കാരന്‍ പിടിയില്‍. ലോസാഞ്ചലസിലെ സീറ്റിലിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. ശനിയാഴ്ച രാവിലെ പത്തേ മുക്കാലോടെ ഡെല്‍റ്റ വിമാനത്തിലാണ് സംഭവമുണ്ടായത്. ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിസാഹസത്തിന് മുതിര്‍ന്നത്. വിമാന ജീവനക്കാര്‍ പിടികൂടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

റണ്‍വേയിലേക്ക് പുറപ്പെട്ട വിമാനം സംഭവത്തിന് പിന്നാലെ യാത്രക്കാരെ പുറത്തിറക്കിയ ശേഷം പുതിയ വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്തി നല്‍കുകയായിരുന്നു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിന് ഡെല്‍റ്റ എയര്‍ലൈന്‍ ക്ഷമാപണം നടത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന കമ്പനി.

Top