ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉടന്‍ ഉണ്ടാകില്ല

ദുബായ്: വീണ്ടും പ്രതിസന്ധിയിലാക്കി യുഎഇയുടെ പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ദുബായ്‌യുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി.

യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്. നേരത്തെ ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു.

ഏപ്രില്‍ 24 നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികള്‍ യുഎഇയിലേക്ക് ഇനി എന്നാണു മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Top