ന്യൂ ജനറേഷന്‍ ഭിക്ഷാടനം ; വിമാനത്തില്‍ ഭിക്ഷ യാചിക്കുന്ന ഭിക്ഷകാരന്റെ വീഡിയോ വൈറല്‍

ദോഹ: തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ബസുകളിലും ട്രെയിനുകളിലും തുടങ്ങിയ എല്ലായിടത്തും ഭിക്ഷാടനം ഇന്നൊരു പതിവ് കാഴ്ച്ചയാണ്. എന്നാല്‍ ഇപ്പോഴുള്ള ഭിക്ഷാടകര്‍ അല്‍പം ഉയര്‍ന്ന് ചിന്തിക്കുന്നവരാണ്. ഈ ന്യൂജനറേഷന്‍ ഭിക്ഷാടനം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വയറലായിരിക്കുകയാണ്. സംഗതി വേറൊന്നും അല്ല ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറിയ ഭിക്ഷക്കാരന്‍ പണം പിരിക്കുന്ന ഒരു ദൃശ്യമാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

വിമാനത്തില്‍ കയറിപ്പറ്റിയ ഭിക്ഷക്കാരന്‍ പണി തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും പണം നല്‍കി സഹായിക്കാന്‍ യാത്രക്കാരായ ചില ഉദാരമനസ്‌കര്‍ മുന്നോട്ട് വരുകയായിരുന്നു. ഈ യാത്രക്കാര്‍ തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തില്‍ പണം പിരിച്ച ആള്‍ ഇറാന്‍കാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇയാള്‍ വിമാനത്തിലെ യാത്രക്കാരനാണോ ആണെങ്കില്‍ യാത്രാ ടിക്കറ്റ് നല്‍കിയതാര് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതോടൊപ്പം ബസിലും ട്രെയിനിലും വരുന്നത് പോലെ വിമാനത്തിലും ഇനി ഭിക്ഷക്കാര്‍ കയറി ഇറങ്ങുമോ എന്ന ആശങ്കയും പലരും ഉന്നയിക്കുന്നുണ്ട്.

Top