മന്ത്രിസ്ഥാനം ഉറപ്പിച്ച് പശുപതി പരസ്, പുതിയ കുര്‍ത്ത വാങ്ങുന്ന ചിത്രം പുറത്ത്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബിഹാര്‍ എംപിയും എല്‍ജെപി വിമതനുമായ പശുപതി പരസ്. തിങ്കളാഴ്ച അദ്ദേഹം പുതിയ കുര്‍ത്ത വാങ്ങുന്നതിനുള്ള ഷോപ്പിങ് തിരക്കിലായിരുന്നു.

മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചോ, സത്യപ്രതിജ്ഞക്ക് തയ്യാറെടുക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘രഹസ്യം രഹസ്യമായിരിക്കട്ടെ’ എന്നായിരുന്നു പരസിന്റെ മറുപടി.

Wonder why @PashupatiParas went kurta shopping???? Before the call or after??? ????? #CabinetReshuffle pic.twitter.com/n0fb3BqNfA
— Payal Mehta/પાયલ મેહતા/ पायल मेहता/ পাযেল মেহতা (@payalmehta100) July 5, 2021

എല്‍ജെപി സ്ഥാപകനായ അന്തരിച്ച രാം വിലാസ് പസ്വാന്റെ സഹോദരനായ പരസ് അടുത്തിടെ പാര്‍ട്ടിയില്‍ ചിരാഗ് പാസ്വാനെതിരെ അട്ടിമറിക്ക് നേതൃത്വം നല്‍കിയിരുന്നു. രാംവിലാസ് പാസ്വാന്റെ മകനായ ചിരാഗിനെ പാര്‍ട്ടിയില്‍ നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടായിരുന്നു പരസിന്റെ നീക്കങ്ങള്‍. ചിരാഗ് ഒഴികെയുള്ള എല്‍ജെപി എംപിമാര്‍ നിലവില്‍ പരസിനൊപ്പമാണ്.

Top