Parves Rasul

കാണ്‍പുര്‍: ജമ്മു കാശ്മീര്‍ സ്വദേശിയായ പര്‍വേസ് റസൂല്‍ എന്നാല്‍ കളിയാക്കാളേറെ വിവാദത്തിന്റെ പേരിലാണ് ആദ്യ ടിട്വന്റിക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്.ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വീണ്ടും അവസരം ലഭിച്ച പര്‍വേസ് റസൂലിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു കാണ്‍പുരില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടിട്വന്റി.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ആദ്യ ടിട്വന്റിക്കിടെ ദേശീയഗാനം ചൊല്ലുന്ന സമത്ത് ച്യൂയിങ് ഗം ചവച്ചതാണ് സോഷ്യല്‍ മീഡിയ പര്‍വേസിനെതിരെ തിരിയാന്‍ കാരണം.ഇന്ത്യന്‍ ജെഴ്‌സി ധരിക്കുമ്പോള്‍ ദേശീയഗാനം ചൊല്ലിക്കൂടെയെന്നും ഇത്രയും ലാഘത്തോടെ ച്യൂയിങ് ഗം ചവച്ചത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു. ദേശീയഗാനത്തേക്കാള്‍ പര്‍വേസ് പ്രാധാന്യം നല്‍കുന്നത് ച്യൂയിങ് ഗമ്മിനാണെന്നുമുണ്ട് ട്വീറ്റുകള്‍.

Top