വിക്രത്തിനൊപ്പം പാർവതിയും ; പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’

വിക്രമും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘തങ്കലാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ടീസർ വീഡിയോയ്‌ക്കൊപ്പമാണ് അണിയറ പ്രവർത്തകർ പേര് പുറത്തുവിട്ടത്. ചിത്രം സംസാരിക്കുന്ന കാലഘട്ടത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതാണ് ടീസർ. വിക്രമിനൊപ്പം ശ്രദ്ധേയമായ സാന്നിധ്യമായി പാർവ്വതി തിരുവോത്തും ടീസറിലുണ്ട്.

19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്.മാളവിക മോഹനൻ ആണ് സിനിമയിലെ നായിക. രശ്‌മിക മന്ദാനയെ ആയിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ രശ്‌മികയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് കഥാപാത്രത്തിലേക്ക് മാളവികയെ തെരഞ്ഞടുത്തത്. പശുപതിയും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top