നീ എമ്മാതിരി പൊളിയാ റിമ; കൂട്ടുകാരിക്ക് വേറിട്ട ജന്മദിനാശംസയുമായി പാര്‍വതിയുടെ കുറിപ്പ്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ എത്തിയ താരമാണ് റിമ കല്ലിങ്കല്‍. പിന്നീട് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമാണ് റിമയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അടുത്ത സുഹൃത്തായ പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

റിമയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാര്‍വതി ജന്മദിനാശംസകള്‍ നേര്‍ന്നത്. ‘ജന്മദിനാശംസകള്‍ റിംബു. ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ എമ്മാതിരി പൊളിയാ’ റിമ കല്ലിങ്കലിനെക്കുറിച്ച് പാര്‍വ്വതി കുറിച്ചു.

https://www.instagram.com/p/B7dF4JVlszH/?utm_source=ig_web_copy_link

അടുത്തിടെ ഇരുവരും നടത്തിയ അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാര്‍വതി തന്നെയായിരുന്നു റിമയ്ക്കൊപ്പമുളള അമേരിക്കന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.

Top