എന്തുകൊണ്ട് പാര്‍വതി വിനായകന്റെ നായികയാവുന്നില്ല; ഹരീഷ് പേരടി

ലയാളിയുടെ സവര്‍ണ മോധാവിത്വത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. നല്ല നടീനടന്മാരാണ് എന്ന് തെളിയിച്ചിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന ചോദ്യമാണ് പേരടി ഉന്നയിച്ചിരിക്കുന്നത്. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവുമ്പോള്‍, … വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകിയോ, അസംതൃപതയായ ഭാര്യയോ ആയിരിക്കും… മലയാളികളുടെ സവര്‍ണ കള്ളത്തരമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി … എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?… ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം … പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം… വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവര്‍ത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം …

Top