സംവിധാനത്തിലേക്കുള്ള ചുവടുവപ്പിനെക്കുറിച്ച് പങ്കുവെച്ച് പാര്‍വ്വതി തരുവോത്ത്

ത് കഥാപാത്രമായാലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന താരമാണ് നടി പാര്‍വ്വതി തരുവോത്ത്. ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത് തന്റെ സംവിധാന രംഗത്തിലേക്കുള്ള ചുവടുവപ്പിനെക്കുറിച്ചാണ്. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പങ്കുവെച്ചത്.

നിലവില്‍ ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം നേരത്തെ പ്ലാന്‍ചെയ്ത ചില യാത്രകളുണ്ടെന്നും ഇതെല്ലാം കഴിഞ്ഞതിനു ശേഷം നവംബര്‍-ഡിസംബറോടെ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ നല്‍കാനാണ് വിചാരിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. 2021 ഓടെയാകും സിനിമയുടെ ചിത്രീകരണവും മറ്റ് കാര്യങ്ങളും നടക്കുക എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

പാര്‍വതിയുടെ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് രാച്ചിയമ്മ. വേണുവാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ആസിഫ് ആലിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Top