വ്യത്യസ്ത ലുക്കില്‍ ഉറൂബിന്റെ ‘രാച്ചിയമ്മ’യായി പാര്‍വ്വതി

വ്യത്യസ്തമായ സിനിമയിലൂടെ അവതകരണമികവില്‍ തന്റേതായ ഇടം നേടിയ താരമാണ് പാര്‍വ്വതി തിരുവോത്ത്.

ഉയരെ എന്ന ചിത്രത്തിന് ശേഷം ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത കഥാപാത്രത്തിലും ഗെറ്റപ്പിലുമാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രധാന കഥാപാത്രമായ രാച്ചിയമ്മയായി പാര്‍വ്വതി എത്തുന്നത്.

മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് രാച്ചിയമ്മ. മാത്രമല്ല വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിക്കുന്നത്.

ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Top