മിസ് കുമാരി പുരസ്‌കാരം പാര്‍വതി തിരുവോത്തിന്

തൃശ്ശൂര്‍: പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം പാര്‍വതി തിരുവോത്തിന്. 33,333 രൂപയുടെ പുരസ്‌കാരം സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിക്കും. പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വര്‍ഷവും സമര്‍പ്പിക്കാറുള്ള പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ യുവപ്രതിഭാപുരസ്‌കാരം, മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചാണ് മിസ് കുമാരി പുരസ്‌കാരം എന്ന് നാമകരണം ചെയ്തത്. 2017 മുതല്‍ മലയാളത്തില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നടിയാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മെയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം വലിയ രീതിയില്‍ ചര്‍ച്ചയായി.

പിന്നാലെ എത്തിയ ടേക്ക് ഓഫ് എന്ന സിനിമയായിരുന്നു പാര്‍വതിയ്ക്ക് ഒത്തിരി അംഗീകാരങ്ങള്‍ നേടി കൊടുത്തത്. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ ലഭിച്ചിരുന്നു

Top