അഭിനയത്തില്‍ നിന്ന് അണിയറയിലേയ്ക്ക് ;പാര്‍വ്വതി തിരുവോത്ത് സംവിധായികയാകുന്നു

ഭിനയത്തില്‍ നിന്ന് അണിയറയിലേയ്ക്ക് ചുവട് വെയ്ക്കാന്‍ ഒരുങ്ങി മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ പാര്‍വ്വതി തിരുവോത്ത്. താന്‍ സംവിധായികയാകുന്നു എന്ന വിവരം പാര്‍വ്വതി തന്നെയാണ് വെളിപ്പെടുത്തിയത്.താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാംമെന്നും താരം പറഞ്ഞു.

താനും നടി റിമാ കല്ലിങ്കലും അത്തരമൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.താന്‍ സംവിധാവനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയായിരിക്കും നായകനെന്നും പാര്‍വ്വതി പറഞ്ഞു. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരുപാട് നടിമാരുണ്ട്. എന്നാല്‍ ദര്‍ശന രാജേന്ദ്രന്‍, നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുകയെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

Top