‘ഇവരുടെ ധൈര്യമാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’: പാര്‍വതി

ട്ട് ഓഫ് സിലബസ് എന്ന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് പാര്‍വതി തിരുവോത്ത്. അതിനുശേഷം കുറച്ച് മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് വലിയ ഒരു ബ്രേക്കിന് ശേഷമാണ് അഭിനയജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. ആ രണ്ടാം വരവ് താരത്തെ സംബന്ധിച്ചിടത്തോളം അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. പിന്നീട് അഭിനയിച്ച സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂര്‍ ഡെയ്‌സ്,എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ കഥാപാത്രങ്ങളായിരുന്നു.

ഉയരെ എന്ന സിനിമയിലെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം പാര്‍വതി എന്ന അഭിനേത്രിയുടെ മികവിനെ ഉയര്‍ത്തികാട്ടുന്നതാണ്.വൈറസ് എന്ന ചിത്രത്തിലെ ഡോ.അന്നു എന്ന കഥാപാത്രവും പാര്‍വതിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

താരം ഇപ്പോള്‍ തന്റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

‘മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്. പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റു ചെയ്തിരിക്കുന്നത്.

Top