നീതി ജയിക്കും, സുഹൃത്തിന്റെ കൂറുമാറലില്‍ ഞെട്ടി പാര്‍വതി

parvathy

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാമയും സിദ്ദിഖും കൂറുമാറിയ സംഭവത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ഒരാള്‍ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്ന് പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സാക്ഷികള്‍ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താന്‍. പ്രത്യേകിച്ചും അതില്‍ നിങ്ങള്‍ സുഹൃത്തെന്ന് കരുതിയ ഒരാള്‍ ഉള്ളപ്പോള്‍. ഹൃദയഭേദകം-പാര്‍വതി പറഞ്ഞു. നീതി വിജയിക്കുമെന്നുതന്നെ വിശ്വസിക്കാനാണ് തനിക്കിഷ്ടം. അവള്‍ക്കൊപ്പം നില്‍ക്കുന്നു- പാര്‍വതി കുറിച്ചു.

Top