പുതിയ മേക്കോവറുമായി പാര്‍വതി ;വൈറലായി വീഡിയോ

ലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് പാര്‍വതി തിരുവോത്ത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ മികവിനെ പുറത്തെടുത്ത താരം നിരവധി വിമര്‍ശനങ്ങള്‍ക്കും പാത്രമായി. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ പാര്‍വതിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. അതിലെ ആസിഡ് ആക്രമണത്തെ അതിജീവിച്ച് പല്ലവി എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേഷകര്‍ സ്വീകരിച്ചത്. ആഷിഖ് ആബു സംവിധാനം ചെയ്ത വൈറസിലെ ഡോ.അന്നു എന്ന കഥാപാത്രവും പാര്‍വ്വതിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്

നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയ താരത്തിന്റെ പുതിയ മേക്കോവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എപ്പോഴും തലമുടിയിലാണ് പാര്‍വതി പരീക്ഷണം നടത്തുന്നതെങ്കില്‍ ഇപ്പോള്‍ മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ് പാര്‍വ്വതി.


ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Top