നടി പാര്‍വതി നമ്പ്യാരുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ ടീസര്‍ കാണാം

ടി പാര്‍വതി നമ്പ്യാരുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ ടീസര്‍ പുറത്ത്. പാര്‍വതി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. വിനീത് മേനോന്‍ ആണ് വരന്‍.

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികള്‍ എന്ന സിനിമിലൂടെയാണ് പാര്‍വതി അഭിനയരംഗത്ത് ചുവട് വെയ്ക്കുന്നത്. പിന്നീട് ഉണ്ണി ആറിന്റെ ലീല എന്ന നോവല്‍ സിനിമയാക്കിയപ്പോള്‍ അതിലെ ടൈറ്റില്‍ റോളിലെത്തിയതും പാര്‍വതിയായിരുന്നു. ആ കഥാപാത്രം പാര്‍വതിയുടെ കരിയറിലെ മികച്ചതായിരുന്നു.

പിന്നീട് സത്യം, പുത്തന്‍പണം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമനാണ് പാര്‍വതിയുടേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ചിത്രം ഇപ്പോഴും മികച്ച പ്രേഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ്.

Top