ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തിനു മുന്നില്‍ ശിരസ്സ് നമിക്കുന്നു: പാര്‍വതി

parvathy

നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നടി പാര്‍വതിയും. അകാലത്തില്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു. അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിനു മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ഈ അസുഖത്തെ തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പാര്‍വതി പറഞ്ഞു.

Top