പാര്‍വതി ബിജു മേനോന്റെ നായികയാകുന്ന ചിത്രം ഒരുങ്ങുന്നു

ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് നായികയായെത്തുന്നു. ചി​ത്രത്തി​ന്റെ ഷൂട്ടിംഗ് കഴി​ഞ്ഞ ദി​വസം കോട്ടയത്ത് ആരംഭി​ച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. കോട്ടയം ഇന്‍ഫന്റ് ജീസസ് ബഥനി​ കോണ്‍​വെന്റ് സ്കൂളി​ലായി​രുന്നു ആദ്യ ദി​വസത്തെ ചി​ത്രീകരണം.

മൂണ്‍​ ഷോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റി​സി​ന്റെയും ഒ.പി​.എം ഡ്രീം മി​ല്‍സി​ന്റെയും ബാനറി​ല്‍ സന്തോഷ് ടി​ കുരുവി​ളയും ആഷി​ക് അബുവും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകനായ സാനു ജോണ്‍​ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധായകൻ.

ഷറഫുദ്ദീന്‍, സൈജു കുറുപ്പ് , ആര്യ സലീം എന്നി​വരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം ജി​. ശ്രീനി​വാസ റെഡി​യും എഡി​റ്റിംഗ് മഹേഷ് നാരായണനുമാണ് നിർവ്വഹിക്കുന്നത്. നേഹ നായരും യാക്സണ്‍​ പേരെരയും ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Top