പാര്‍വ്വതിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘ഉയരെ’ ; പുതിയ പോസ്റ്റര്‍ കാണാം

വാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്. ഗോവിന്ദ് എന്ന കഥാപാത്രമായി ആസിഫ് അലിയും വിശാല്‍ എന്ന കഥാപാത്രമായി ടൊവിനോ തോമസും അഭിനയിക്കുന്നു.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ചയ് ആണ്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.

Top