‘മൂത്തോന്‍’ സിനിമ കണ്ട പാര്‍തിക്കും അമ്മയ്ക്കും പറയാനുള്ളത് ഇതാണ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ പ്രേക്ഷക ശ്രദ്ധനേടി പ്രദര്‍ശനം തുടരുകയാണ്. മാത്രമല്ല മലയാള സിനിമ ലോകവും ഇപ്പോൾ മൂത്തോനെ കുറിച്ചാണ് ചർച്ച ചെയുന്നത്. അതിനിടയിലാണ് പാര്‍വതി തിരുവോത്ത് മൂത്തോന്‍ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്.

അക്ബറും അമീറും മനസില്‍നിന്ന് പോകുന്നില്ലെന്നാണ് ‘മൂത്തോന്‍’ രണ്ടാം തവണയും കണ്ട പാര്‍വതി പറയുന്നത്.

‘മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മൂത്തോന്‍ രണ്ടാമത്തെ തവണയും കണ്ടു. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. രാവിലെ എണീറ്റപ്പോള്‍ അമ്മ ഇരുന്ന് ചിന്തിക്കുന്നതാണ് കണ്ടത് ‘.

‘എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’ എന്നായിരുന്നു അമ്മ പറഞ്ഞതെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

Top