നടി പാര്‍വതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച അഭിഭാഷകനെതിരെ പൊലീസ് കേസ്

കോഴിക്കോട്: നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ അഭിഭാഷകനെതിരെ പൊലീസ് കേസ്. അഭിഭാഷകനായ എറണാകുളം സ്വദേശി കിഷോറിനെതിരെ എലത്തൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പാര്‍വതിയുടെ പരാതി. ഫേസ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

Top