അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ “പാര്‍വതി”-ഷമ്മി തിലകന്‍

ടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായ ആരാണ് പാര്‍വതി എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍ എന്ന് പാര്‍വതിയുടെ ഫോട്ടോ സഹിതം ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമ്മ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍വതി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു. അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ച നടപടിയെ പാര്‍വതി വിമര്‍ശിച്ചു.

“ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ്” പാര്‍വതി പറഞ്ഞത്.

ശേഷം പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. അതിനിടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വതിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത് തന്നെ രംഗത്ത് വന്നു.

Top