ഏഷ്യന്‍ ഗെയിംസ് 5000 മീറ്ററില്‍ പാരുല്‍ ചൗധരിക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് 5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇന്ത്യയുടെ പാരുല്‍ ചൗധരിക്ക് സ്വര്‍ണം. 15 മിനിറ്റും 14 സെക്കന്റും 75 മില്ലി സെക്കന്റും എടുത്താണ് പാരുല്‍ ഫിനിഷിങ്ങ് പോയിന്റിലെത്തിയത്. ഏഷ്യന്‍ ഗെയിംസിലെ പാരുലിന്റെ രണ്ടാം മെഡലാണിത്. ഇന്നലെ വനിതകളുടെ സ്റ്റീപ്പിള്‍ചേയ്‌സില്‍ പാരുല്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്. 24 വെള്ളിയും 26 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടി. മെഡല്‍പട്ടികയില്‍ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.

5000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ ഭൂരിഭാഗം സമയവും ജപ്പാന്‍ താരം റിരിക ഹിറോണകയായിരുന്നു പാരുലിന് മുന്നില്‍. എന്നാല്‍ അവസാന നിമിഷങ്ങളില്‍ പാരുല്‍ മുന്നിലെത്തി. അത്ലറ്റിക്സില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് പാരുല്‍ നേടിത്തന്നത്. മുമ്പ് ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെയും ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയിരുന്നു.

 

 

Top