പാറുക്കുട്ടി അദ്യം അച്ഛാ എന്ന് വിളിച്ചത് എന്നെ;അനുഭവം പങ്ക് വച്ച് ബിജു സോപാനം

ലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ‘ഉപ്പും മുളകും’ സീരിസിലെ പാറുക്കുട്ടിയെ. പരമ്പര ഏറെ എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് ബാലുവിന്റെയും നീലുവിന്‍െയും അഞ്ചാമത്തെ കുട്ടിയായി പാറുക്കുട്ടി എത്തുന്നതും. പാറുക്കുട്ടിയെക്കുറിച്ച് ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനം ഒരു അനുഭവം പങ്ക് വയക്കുന്നതിങ്ങനെ.

‘പാറുക്കുട്ടി ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്നെയാണ്. ടേക്ക് സമയത്താണ് ആദ്യമായി വിളിക്കുന്നത്. സീരിയലില്‍ എന്റെ അമ്മയായി അഭിനയിക്കുന്ന ചേച്ചിയുടെ മടിയില്‍ തല വെച്ചു കിടക്കുകയാണ് ഞാന്‍, അവരെന്റെ മുടിയില്‍ തലോടുന്നു. പെട്ടെന്ന് ‘അച്ഛാ’ എന്നൊരു വിളി കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നൂടെ വിളിച്ചു. അവരുടെ പാരന്റ്സിന് ആദ്യം സങ്കടമായിരുന്നു. എനിക്കാണ് ആ ‘അച്ഛാ’ വിളി ആദ്യം കിട്ടിയത് എന്നതു കൊണ്ട്’ ബിജു പറയുന്നു. നൂറ്റമ്പതോളം കുട്ടികള്‍ സെലക്ഷനു വന്നതില്‍ നിന്നാണ് പരമ്പരയ്ക്ക് ഇണങ്ങുന്ന തരത്തില്‍ ബാലുവിന്റെയും നീലുവിന്റെയും സാദൃശ്യമുള്ള കുട്ടിയെ തെരഞ്ഞെടുത്തത്.

Top