ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട സി പി എം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കും

shuhaib

തൃശ്ശൂര്‍: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട സി പി എം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കും. പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും നടപടി.

ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിന്‍ രാജ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പിടിയിലായവരില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

Top