party will consider about supporting muslim league km mani

കോട്ടയം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുന്നതു പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കെ എം മാണി.

ഇക്കാര്യത്തില്‍ സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സഹോദര പാര്‍ട്ടിയാണ്. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചെന്നും കെ.എം.മാണി അറിയിച്ചു.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് കെഎം മാണിക്ക് ലീഗ് കത്തയച്ചിരുന്നു. യു ഡി എഫുമായുള്ള അസ്വാരസ്യങ്ങള്‍ മറന്ന് സഹായിക്കണമെന്നും നിരുപാധിക പിന്തുണ വേണമെന്നും ലീഗ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.

Top