നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നണികൾ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. സിപിഐഎം- സിപിഐ ദേശീയ നേതൃത്വങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ദേശീയ നേതൃയോഗങ്ങള്‍ വിളിച്ച് പ്രചാരണത്തെ കുറിച്ച് തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം ഡിസംബര്‍ അവസാനവാരം വിളിക്കും. സിപിഐഎം- സിപിഐ ദേശീയ നേതൃത്വങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യോഗം ചേരും.

തുടര്‍ന്നാകും നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് തന്ത്രങ്ങള്‍ നിര്‍ദേശിക്കുക. കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉള്ളതും മുതിര്‍ന്ന നേതാക്കള്‍ അണിനിരക്കുന്നതുമായ പട്ടിക ഇത്തവണ പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തയ്യാറെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാകില്ല. പകരം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഒരുമിച്ച് മത്സരരംഗത്ത് ഇറക്കാനാണ് നീക്കം.

Top