പാര്‍ട്ടി ഉലയുന്നു; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബദ മല്‍ഹേര മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. പ്രദ്ധ്യമാന്‍ സിംഗ് ലോധിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി ലോധിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരദിത്യ സിന്ധ്യക്ക് ഒപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top