പാര്‍ട്ടി പുനസംഘടന; പട്ടികയില്‍ ആര്‍ക്കും അതൃപ്തി ഇല്ലെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട ഡിസിസി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. സുധീരനും മുല്ലപ്പള്ളി രാചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല. പരാതി ഉണ്ടെങ്കില്‍ അതിനെ ഗൗരവമായി പരിഗണിക്കണം. ഹൈക്കമാന്റാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

 

 

Top