കേരളത്തിലെ പാര്‍ട്ടി പുനസംഘടന; അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്റ്

ന്യൂഡല്‍ഹി: കേരളത്തിലെ പാര്‍ട്ടി പുന:സംഘടന വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്റ്. കെപിസിസി, ഡിസിസി പുന:സംഘടന വൈകുന്നതിലാണ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുള്ളത്. നടപടികള്‍ ഇനിയും വൈകിപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് നേതൃത്വം ആവശ്യപ്പെട്ടു.

ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും, നോമിനികളെ കയറ്റാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകില്ലെന്നാണ് ഇപ്പോഴത്തെ നില.

 

Top