വിജയം മാത്രമല്ല, പരാജയം ഏറ്റെടുക്കാനും തയ്യാറാകണമെന്ന് നിതിന്‍ ഗഡ്കരി

മുംബൈ: വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് ബി ജെ പി നേതാവും കേന്ദ്രഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. വിജയത്തിന് നിരവധി അവകാശികളുണ്ടാകും എന്നാല്‍ പരാജയം അനാഥമാണ് അദ്ദേഹം വ്യക്തമാക്കി.

വിജയിക്കുമ്പോള്‍ അതിന്റെ അംഗീകാരം സ്വന്തമാക്കാന്‍ പലരും മത്സരമായിരിക്കും. എന്നാല്‍ പരാജയം ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്’. പരാജയം നേരിടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ നേതൃത്വത്തിന് സംഘടനയോടുള്ള വിശ്വാസം തെളിയിക്കാനാകില്ലെന്നും ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതിന്‍ ഗഡ്കരി മത്സരക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ജോലിയില്‍ തൃപ്തനാണെന്നും പൂര്‍ത്തിയാക്കാന്‍ പലതും ബാക്കിയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top