ചാനല്‍ ചര്‍ച്ചകളിലെ സിപിഎം പ്രതിനിധി പങ്കാളിത്തത്തെക്കുറിച്ച് പുനരാലോചിക്കും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ പുനരാലോചിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ സിപിഎം വിരുദ്ധവും സര്‍ക്കാര്‍ വിരുദ്ധവും മുഖ്യമന്ത്രിക്ക് വിരുദ്ധവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ചില മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിന്ന് സിപിഎം മുമ്പും വിട്ടുനിന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും മൊത്തമായി ബഹിഷ്‌കരിച്ചിട്ടില്ല.

നവകേരള സദസില്‍ കിട്ടുന്ന എല്ലാ പരാതികള്‍ക്കും പരിഹാരം കാണുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജന സമ്പര്‍ക്ക പരിപാടിയും നവകേരള സദസ്സും തമ്മില്‍ താരതമ്യമില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയതിനെക്കാള്‍ ആറിരട്ടി അനുകൂല്യങ്ങള്‍ ആണ് ഇപ്പോള്‍ നല്‍കുന്നത്. ജനസമ്പര്‍ക്കം ചില വ്യക്തികള്‍ക്ക് സഹായം നല്‍കല്‍ മാത്രമാണ്. നവകേരള സദസ്സ് അങ്ങനെയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Top