ഹോളിവുഡ് ചിത്രം ‘ബ്ലേഡ് റണ്ണര്‍ 2049ന്റെ’ പുതിയ വീഡിയോ പുറത്ത് എത്തി

പുതിയ ഹോളിവുഡ് ചിത്രമാണ് ബ്ലേഡ് റണ്ണർ 2049.

ബ്ലേഡ് റണ്ണർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049ന്റെ പുതിയ വീഡിയോ പുറത്ത് എത്തി.

ചിത്രത്തിൽ രഹസ്യങ്ങള്‍ കണ്ടുപിടിക്കാനെത്തുന്ന എല്‍ എ പി ഡി ഓഫീസര്‍ കെ ആയി വേഷമിടുന്നത് റയാന്‍ ഗോസ്ലിങാണ്.

ഡെന്നിസ് വില്ല്യനേ സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് വാര്‍ണ്ണര്‍ ബ്രദേഴ്സ് ആണ്.

ഒക്ടോബര്‍ ആറിന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമിറങ്ങിയത് 1982ലായിരുന്നു.

പ്രശസ്ത നോവലിസ്റ്റ് ഫിലിപ്പ് കെ ഡിക്കിന്റെ ഡു ആന്‍ഡ്രോയ്ഡ്സ് ഡ്രീം ഓഫ് ഇലക്ട്രിക് ഷീപ്പ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

Top