പരോളനുവദിച്ച തടവുകാര്‍ക്ക് ജയിലില്‍ പു:നപ്രവേശിക്കുന്ന സമയ പരിധി നീട്ടി

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ പരോള്‍ അനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിന് സമയപരിധി നീട്ടി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി.

ആദ്യഘട്ടത്തില്‍ അടിയന്തര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയില്‍ പ്രവേശിച്ചതുമായ 265 തടവുകാര്‍ ഒക്ടോബര്‍ 31ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലില്‍ പ്രവേശിക്കണം.

രണ്ടാംഘട്ടത്തില്‍ ഓപ്പണ്‍ ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ 589 തടവുകാര്‍ നവംബര്‍ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെയെത്തണം.

മൂന്നാംഘട്ടത്തില്‍ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയില്‍ എന്നിവിടങ്ങളിലെ 192 തടവുകാര്‍ നവംബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെ പ്രവേശിക്കണം.

Top