മമ്മൂട്ടി നായകനായെത്തുന്ന ചിത്രം പരോളിന്റെ ജയില്‍ ടീസര്‍ കാണാം

parole

മ്മൂട്ടി നായകനായെത്തുന്ന ചിത്രം പരോളിന്റെ പുതിയ ജയില്‍ ടീസര്‍ പുറത്തിറങ്ങി. ഏപ്രില്‍ 5ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പരസ്യചിത്ര സംവിധായകനായ ശരത്ത് സന്ദിത്താണ് പരോള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ വിതരണം മലയാളത്തിലെ പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസ് ഏറ്റെടുത്തു. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്. ലാലു അലക്‌സ് ,സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൂധീര്‍ കരമന, ഇര്‍ഷാദ്, സോഹന്‍ സിനുലാല്‍, അരിസ്‌റ്റോ സുരേഷ്, അലന്‍സിയാര്‍, സിജോയ് വര്‍ഗീസ്, വികെ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top